ഓക്‌സിജന്‍ ക്ഷാമം; തിരുവനന്തപുരം ആര്‍സിസിയില്‍ ശസ്‌ത്രക്രിയകള്‍ മാറ്റിവെച്ചു

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: റീജിയണൽ കാന്‍സര്‍ സെന്ററില്‍ ഓക്‌സിജന്‍ ക്ഷാമം. ഇന്ന് എട്ട് ശസ്‌ത്രക്രിയകള്‍ മാറ്റിവെച്ചു. സിലിണ്ടര്‍ വിതരണത്തിലെ അപാകതയാണ് ഓക്‌സിജന്‍ ക്ഷാമത്തിന് കാരണം. ഒരു സിലിണ്ടര്‍ പോലും ലഭിക്കാതെ വന്നതിനാലാണ് ഇന്ന് ശസ്‌ത്രക്രിയകള്‍ മുടങ്ങിയത്.

ഒരു ദിവസം ആശുപത്രിയില്‍ വേണ്ടത് 65 മുതല്‍ 70 വരെ ഓക്‌സിജന്‍ സിലിണ്ടറുകളാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ 35 സിലിണ്ടറുകള്‍ വരെ മാത്രമേ ലഭിച്ചിരുന്നുള്ളൂ. അടിയന്തര പ്രാധാന്യമുള്ള ശസ്‌ത്രക്രിയകള്‍ മാത്രം നടത്തി മറ്റ് ശസ്‌ത്രക്രിയകള്‍ വെട്ടിക്കുറച്ച് പരിഹാരം കാണുകയായിരുന്നു.

ഓക്‌സിജന്‍ വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്കും ജില്ലാ ഭരണകൂടം സജ്ജമാക്കിയ ഓക്‌സിജന്‍ വാര്‍ റൂമിലും ആര്‍സിസി ഡയറക്‌ടർ കത്ത് നല്‍കിയിട്ടുണ്ട്. നേരത്തെ തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും ഓക്‌സിജന്‍ ക്ഷാമത്തെ തുടർന്ന് ശസ്‌ത്രക്രിയകള്‍ മാറ്റിവെച്ചിരുന്നു.

Read Also: പോസിറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും കോവിഡ് ചികിൽസ നൽകണം; മാർഗരേഖ പുതുക്കി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE