ഇന്ത്യ-ചൈന വ്യാപാരബന്ധം മുന്നോട്ട് തന്നെ; യുഎസ് പിന്നിലേക്ക്

By Staff Reporter, Malabar News
india-china-trade-increases
Representational Image
Ajwa Travels

ന്യൂഡെൽഹി: ചൈനീസ് ഉൽപന്നങ്ങളുടെ ബഹിഷ്‌കരണ ആഹ്വാനം വലിയ പ്രചാരം നേടിയിട്ടും ഇന്ത്യ-ചൈന വ്യാപാര ബന്ധം മുന്നോട്ട് തന്നെ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായത് ചൈനയാണ്. വമ്പൻമാരായ അമേരിക്കയെ പിന്തളിയാണ് പട്ടികയിൽ ചൈന ഒന്നാമതെത്തിയത്.

86.4 ശതകോടി ഡോളറിന്റെ വ്യാപാരമാണ് ചൈന 2020-21 സാമ്പത്തിക വര്‍ഷം ഇന്ത്യയുമായി നടത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5.53 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. ഇന്ത്യയുടെ വിദേശ വ്യാപാരം കുറഞ്ഞ് നിന്ന കാലഘട്ടത്തിലാണ് ചൈന ഈ നേട്ടം സ്വന്തമാക്കിയതെന്നും ഓർക്കണം. ഗാൽവാൻ താഴ്‌വരയിൽ സൈന്യങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയിൽ ചൈനീസ് വിരുദ്ധ വികാരം ആളിക്കത്തിയിരുന്നു.

എന്നാൽ ഇതിനൊന്നും ഇരുരാജ്യങ്ങൾക്കും ഇടയിലെ വ്യാപാര ബന്ധത്തെ തളർത്താൻ കഴിഞ്ഞില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബഹിഷ്‌കരണം ഒരു തരത്തിലും വിപണിയെ സ്വാധീനിച്ചിട്ടില്ലെന്ന് മാത്രമല്ല, ഇന്ത്യൻ വിപണിയിൽ കാര്യമായ നേട്ടമുണ്ടാക്കാൻ ചൈനീസ് ഉൽപന്നങ്ങൾക്ക് കഴിഞ്ഞതായും പുതിയ റിപ്പോർട് പറയുന്നു.

അതേസമയം, ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരം 9.5 ശതമാനം ഇടിഞ്ഞ് 80.5 ശതകോടി ഡോളറായി കുറഞ്ഞു. മൂന്നാമതുള്ള യുഎഇയുമായുള്ള വ്യാപാരത്തില്‍ 26.72 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ഇപ്പോഴും ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്. 65 ശതകോടി ഡോളറിന്റെ ഉൽപന്നങ്ങളാണ് ഈ കാലയളവില്‍ ഇറക്കുമതി ചെയ്‌തത്‌. 0.07 ശതമാനം ഇടിവ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇതിൽ ഉണ്ടായി. യുഎസില്‍ നിന്നുള്ള ഇറക്കുമതിയില്‍ 19.4 ശതമാനത്തിന്റെ കുറവാണു രേഖപ്പെടുത്തിയത്.

ഇലക്‌ട്രോണിക്‌സ്, പ്ളാസ്‌റ്റിക്, കെമിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യ ഇപ്പോഴും ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ചൈനയെ തന്നെയാണ്. ഇതിൽ ഏറ്റവും പ്രധാനം ഇലക്‌ട്രോണിക് ഉൽപന്നങ്ങൾ തന്നെയാണ്. ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള വിവിധ സ്‌മാർട്ഫോണുകൾ ചൈനയിൽ നിന്നുമാണ് എത്തുന്നത്. അതും ഇറക്കുമതി കൂടാൻ കാരണമായിട്ടുണ്ട്.

Read Also: ബിഫാന്‍ കൊറിയന്‍ ഫിലിം ഫെസ്‌റ്റിവലിലേക്ക് ടിക്കറ്റ് നേടി ‘ചതുര്‍മുഖം’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE