ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39,070 പേർക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 3,19,34,455 ആയി ഉയർന്നു.
43,910 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തിയും നേടിയിട്ടുണ്ട്. 97.39 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. അതേസമയം 491 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.
നിലവിൽ 4,06,822 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 3,10,99,771 പേരാണ് കോവിഡിൽ നിന്നും മുക്തി നേടിയത്. അതേസമയം രാജ്യത്ത് 4,27,862 ആളുകൾക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി.
രാജ്യത്ത് വാക്സിനേഷനും പുരോഗമിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55,91,657 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതുവരെ 50,68,10,492 ഡോസ് വാക്സിൻ രാജ്യത്തുടനീളം വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Most Read: നീരജ് ചോപ്രയ്ക്ക് സമ്മാനമായി ഒരു കോടി രൂപ പ്രഖ്യാപിച്ച് ബിസിസിഐ