കോവിഡ് ഇന്ത്യ; 1,88,157 രോഗമുക്‌തി, 2,82,970 രോഗബാധ, കേരളത്തിൽ 28,481 കേസുകൾ

By News Bureau, Malabar News
new covid cases in india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 44,889 കേസുകൾ ഇന്ന് കൂടുതലാണെന്നും മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

441 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. അതേസമയം 1,88,157 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനമാണ്. നിലവിൽ 18,31,000 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

കേരളത്തിലും രോഗവ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം 28,481 പേർക്കാണ് കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. 80,740 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 7,303 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 39 പേർക്കുമാണ്.

ഒമൈക്രോൺ വ്യാപനവും രാജ്യത്ത് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതുവരെ 8,961 ഒമൈക്രോൺ കേസുകളാണ് രാജ്യത്ത് കണ്ടെത്തിയത്.

Most Read: റിപ്പബ്ളിക് ദിനം; സൂര്യനമസ്‌കാര പരിപാടിയിൽ പങ്കെടുക്കാൻ കോളേജുകൾക്ക് യുജിസി നിര്‍ദ്ദേശം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE