കോവിഡ് ഇന്ത്യ; 35,087 രോഗമുക്‌തി, 39,097 രോഗബാധ, 546 മരണം

By Staff Reporter, Malabar News
india-covid
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39,097 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 2.40 ശതമാനമാണ് പ്രതിദിന പോസിറ്റീവ് നിരക്ക്. തുടർച്ചയായ 33 ദിവസങ്ങളായി രാജ്യത്തെ പോസിറ്റീവ് നിരക്ക് 3 ശതമാനത്തിൽ താഴെയാണ്.

35,087 പേരാണ് രോഗമുക്‌തി നേടിയത്. 97.35 ശതമാനമാണ് രോഗമുക്‌തി നിരക്ക്. അതേസമയം 546 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടു.

നിലവിൽ 4,08,977 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 3,13,32,159 പേർക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതിൽ 3,05,03,166 പേർ രോഗമുക്‌തി നേടിയപ്പോൾ കോവിഡ് മൂലം മരണമടഞ്ഞത് 4,20,016 ആളുകളാണ്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച് ജൂലൈ 22 വരെ 45,45,70,811 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതിൽ 16,32,266 സാമ്പിളുകൾ ഇന്നലെ മാത്രം പരിശോധിച്ചതാണ്.

രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. രാജ്യവ്യാപകമായി 42,78,82,261 ഡോസ് വാക്‌സിൻ കുത്തിവെപ്പ് പൂർത്തീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Most Read: ഒളിമ്പിക്‌സ്; മിക്‌സഡ് അമ്പെയ്‌ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE