ഒളിമ്പിക്‌സ്; മിക്‌സഡ് അമ്പെയ്‌ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

By Staff Reporter, Malabar News
olympics-archery-india
Ajwa Travels

ടോക്യോ: ഒളിമ്പിക്‌സില്‍ മിക്‌സഡ് അമ്പെയ്‌ത്തില്‍ മൽസരത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. ഇന്ത്യയുടെ ദീപിക കുമാരി- പ്രവീണ്‍ യാദവ് സഖ്യമാണ് നേട്ടം കൈവരിച്ചത്. ചൈനീസ് തായ്‌പെയ് ടീമിനെ പരാജയപ്പെടുത്തിയാണ് സഖ്യം ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍: 5-3. അടുത്ത എതിരാളികൾ കരുത്തരായ ദക്ഷിണ കൊറിയയാണ്.

ഒളിമ്പിക്‌സ് ഉൽഘാടനത്തിന് ശേഷമുള്ള ആദ്യ മെഡൽ പോരാട്ടത്തിലാണ് ഇന്ത്യൻ സഖ്യം ക്വാർട്ടറിൽ പ്രവേശിച്ചിരിക്കുന്നത്. അമ്പെയ്‌ത്തിൽ മെഡൽ പ്രതീക്ഷ പകരുന്ന പ്രകടനമാണ് ഇന്ത്യൻ താരങ്ങളായ ദീപിക കുമാരിയും പ്രവീൺ ജാദവും കാഴ്‌ചവച്ചത്. അവസാന സെറ്റ് വരെ ആവേശോജ്വലമായ മൽസരത്തിനൊടുവിലാണ് ഇന്ത്യ ക്വാർട്ടർ ഉറപ്പിച്ചത്.

ഇന്നലെയാണ് ദീപികക്കൊപ്പം അതാനു ദാസിന് പകരമായി പ്രവീണ്‍ യാദവിനെ മിക്‌സഡ് ടീമില്‍ മൽസരിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. പുരുഷ വ്യക്‌തിഗത അമ്പെയ്‌ത്ത് റാങ്കിംഗ് മൽസരത്തില്‍ അതാനു ദാസിനേക്കാളും മികച്ച പ്രകടനം പ്രവീണ്‍ പുറത്തെടുത്തതോടെ ആണ് താരത്തിന് നറുക്കുവീണത്.

അതാനു ദാസ്-ദീപിക കുമാരി ദമ്പതി സഖ്യം ലോക റാങ്കിംഗില്‍ ഏഴാമതാണ്. പാരീസില്‍ വെച്ചു നടന്ന അമ്പെയ്‌ത്ത് ലോകകപ്പില്‍ ഇരുവരും ഇന്ത്യക്കുവേണ്ടി സ്വര്‍ണം നേടിയിരുന്നു.

അതേസമയം ഷൂട്ടിംഗിൽ ഒന്നാം റാങ്കുകാരിയായ ഇന്ത്യയുടെ ഇളവെയിലിന് മെഡൽ നഷ്‌ടമായി.

Most Read: ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE