കോവിഡ് ഇന്ത്യ; 39,972 രോഗമുക്‌തി, 39,742 രോഗബാധ, 535 മരണം

By Staff Reporter, Malabar News
covid-india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,742 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 3,13,71,901 ആയി.

39,972 പേരാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയത്. അതേസമയം 535 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

നിലവിൽ 4,08,212 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 3,05,43,138 ആളുകളാണ് കോവിഡിൽ നിന്നും മുക്‌തി നേടിയത്. 4,20,551 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്‌ടമായി.

അതേസമയം രാജ്യത്തുടനീളം വാക്‌സിനേഷനും പുരോഗമിക്കുകയാണ്. 43,31,50,864 ഡോസ് വാക്‌സിൻ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്‌തതെന്ന്‌ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. കൂടാതെ 11,79,010 ഡോസുകൾ കൂടി ലഭ്യമായിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Most Read: വീടിന്റെ വേലി പൊളിച്ചു, ഡിഷ് ആന്റിന തകർത്തു; അയൽവാസിക്കെതിരെ പരാതിയുമായി കുണ്ടറയിലെ യുവതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE