വീടിന്റെ വേലി പൊളിച്ചു, ഡിഷ് ആന്റിന തകർത്തു; അയൽവാസിക്കെതിരെ പരാതിയുമായി കുണ്ടറയിലെ യുവതി

By Desk Reporter, Malabar News
Kundara lady with Complaint against neighbour
Ajwa Travels

കൊല്ലം: എൻസിപി നേതാവിന് എതിരെ പീഡന പരാതി ഉന്നയിച്ച യുവതിയുടെ വീട്ടിലെ വേലിയും ഡിഷ് ആന്റിനയും അയൽവാസി തകർത്തതായി പരാതി. കുണ്ടറ പോലീസിലാണ് പരാതി നൽകിയത്. രണ്ട് വീട്ടുകാരും തമ്മില്‍ നേരത്തെ കിണര്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി തര്‍ക്കമുള്ളതായി കുണ്ടറ പോലീസ് പറഞ്ഞു. അയല്‍വാസിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ നേരത്തെ യുവതിയുടെ പിതാവും സഹോദരനും റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ അയല്‍ക്കാരനും അറസ്‌റ്റിലായിരുന്നു.

അതിനിടെ യുവതിയുടെ പിതാവ്, എന്‍സിപി ദേശീയ നിര്‍വാഹക സമിതി അംഗമായ അഭിഭാഷകനോട് പീഡനപരാതി പിന്‍വലിക്കുന്നത് സംബന്ധിച്ച് നടത്തിയ ഫോണ്‍ സംഭാഷണവും പുറത്ത് വന്നു. താനും മകനും അയല്‍വാസിയെ ആക്രമിച്ചെന്ന കേസില്‍ ജയിലിലായത് മകളെ അപമാനിക്കാന്‍ ശ്രമിച്ച എന്‍സിപി നേതാവ് മൂലമാണ്. ആ കേസ് പിന്‍വലിച്ചാല്‍ നേതാവിനെതിരായ പരാതി പിന്‍വലിക്കുന്ന കാര്യം ആലോചിക്കാം എന്നായിരുന്നു ഫോണ്‍ സംഭാഷണത്തിൽ യുവതിയുടെ പിതാവ് അഭിഭാഷകനോട് പറഞ്ഞത്.

Most Read:  കേന്ദ്ര വൈദ്യുതി ഭേദഗതി നിയമം; എതിർപ്പുമായി കേരളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE