കോവിഡ് ഇന്ത്യ; 8,488 രോഗബാധ, 12,510 രോഗമുക്‌തി, കേരളത്തിൽ 5,080 കേസുകൾ

By News Bureau, Malabar News
Covid india
Representational Image
Ajwa Travels

ന്യൂഡെൽഹി: ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 8,488 പുതിയ കേസുകൾ. 538 ദിവസങ്ങൾക്കിടയിൽ റിപ്പോർട് ചെയ്യപ്പെട്ട ഏറ്റവും കുറവ് പ്രതിദിന കണക്കാണിത്.

12,510 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയത്. 249 മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

പുതിയ കേസുകളിൽ കൂടുതലും റിപ്പോർട് ചെയ്‌തിരിക്കുന്നത്‌ കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,080 പേർക്കാണ് കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. 53,892 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 7,908 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 40 പേർക്കുമാണ്.

നിലവിൽ 1,18,443 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ആകെ കോവിഡ് കേസുകളിൽ 1 ശതമാനത്തിൽ താഴെമാത്രമാണിത്. സജീവ കേസുകളുടെ എണ്ണം ഇത്രയും കുറവ് രേഖപ്പെടുത്തുന്നത് 534 ദിവസങ്ങൾക്ക് ശേഷമാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

Most Read: സമരം തുടരുന്നു; ലഖ്‌നൗവിൽ ഇന്ന് കർഷക മഹാ പഞ്ചായത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE