ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 26,727 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 3,37,66,707 ആയി.
28,246 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. അതേസമയം 277 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
15,20,899 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. സെപ്റ്റംബർ 30 വരെ 57,04,77,338 സാമ്പിളുകൾ രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
നിലവിൽ 2,75,224 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 3,30,43,144 പേരാണ് രാജ്യത്ത് കോവിഡിൽ നിന്നും ഇതുവരെയായി മുക്തി നേടിയത്. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,48,339 ആണ്.
അതേസമയം കേരളത്തിലാണ് പ്രതിദിനം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ നിലവിൽ റിപ്പോർട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,914 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. 1,03,871 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ രോഗമുക്തി നേടിയവർ 16,758 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത് 122 പേർക്കുമാണ്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 15.32 ശതമാനവും ചികിൽസയിലുള്ളത് 1,42,529 പേരുമാണ്.
രാജ്യത്ത് വാക്സിനേഷനും പുരോഗമിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,40,451 വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം വാക്സിനേഷൻ 89 കോടി (89,02,08,007) പിന്നിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Most Read: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം; ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകി സർക്കാർ