എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപക നിയമനം; ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകി സർക്കാർ

By Team Member, Malabar News
Aided School Teachers
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ എയ്‌ഡഡ്‌ സ്‌കൂളുകളിലേക്കുള്ള അധ്യാപക നിയമനങ്ങൾക്ക് ഈ അധ്യയന വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കാൻ തീരുമാനം. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സർക്കാർ ഇത്തരത്തിൽ തീരുമാനം എടുത്തത്.

കഴിഞ്ഞ അധ്യയന വർഷം കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സ്‌കൂളുകൾ തുറക്കാഞ്ഞതിനാൽ അധ്യാപക നിയമനം സർക്കാർ തടഞ്ഞിരുന്നു. അന്ന് നിയമനം ലഭിക്കേണ്ടിയിരുന്ന പലർക്കും ഇക്കൊല്ലം ഉയർന്ന പ്രായപരിധിയായ 40 വയസ് കഴിയുകയും ചെയ്യും. ഇത്തരക്കാർക്ക് നിയമനം ലഭിക്കില്ലെന്ന സാഹചര്യം ഉണ്ടായതോടെയാണ് ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചത്.

2021 ജനുവരി ഒന്നാം തീയതി 40 വയസ് കഴിയുന്നവർക്ക് ഈ അധ്യയന വർഷം റഗുലർ ഒഴിവിൽ നടത്താൻ നിർദ്ദേശിച്ചിട്ടുള്ള നിയമനങ്ങളിൽ മാത്രമാണ് ഇളവ് ലഭിക്കുക. കൂടാതെ ഉയർന്ന പ്രായപരിധിയിലെ ഇളവ് പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നോക്ക വിഭാഗക്കാർക്കും ബാധകമാണെന്ന് അധികൃതർ വ്യക്‌തമാക്കി.

Read also: കെടി ജലീലിന്റെ ബന്ധുനിയമന വിവാദ ഹരജി ഇന്ന് സുപ്രീം കോടതിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE