കോവിഡ് ഇന്ത്യ; 949 രോഗബാധ, 810 രോഗമുക്‌തി, 6 മരണം

By News Bureau, Malabar News
New Covid Cases in India
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത്‌ 949 പുതിയ കോവിഡ്-19 കേസുകൾ. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4,30,39,974 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 6 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,21,742 ആണ്.

810 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് രോഗമുക്‌തി നേടിയത്. ഇതുവരെ 4,25,07,038 ആളുകൾ കോവിഡിൽ നിന്നും മുക്‌തി നേടിയിട്ടുണ്ട്.

നിലവിൽ 11,191 സജീവ കേസുകളാണ് രാജ്യത്തുള്ളത്. മൊത്തം കേസുകളുടെ 0.03 ശതമാനമാണിത്.

98.76 ശതമാനമാണ് രോഗമുക്‌തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.26 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.25 ശതമാനവുമാണെന്നും മന്ത്രാലയം അറിയിച്ചു.

Most Read: നടിയെ ആക്രമിച്ച കേസ്; അന്വേഷണ സമയപരിധി ഇന്ന് അവസാനിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE