കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 1247 പുതിയ കേസുകൾ

By News Bureau, Malabar News
new Covid Cases- india
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടത് 1247 പുതിയ കോവിഡ് -19 കേസുകൾ. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 43 ശതമാനം കുറവാണിതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഇന്നലെ 2,183 കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്.

ഒരു കോവിഡ് മരണവും 24 മണിക്കൂറിനിടെ രാജ്യത്ത് സ്‌ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 11,860 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

അതേസമയം പ്രതിദിന കോവിഡ് കണക്കുകൾ കേരളം അറിയിക്കണമെന്ന് കേന്ദ്രസർക്കാർ വ്യക്‌തമാക്കി. ഇതുസംബന്ധിച്ച് കേരളത്തിന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ കത്തയച്ചു. അഞ്ച് ദിവസത്തിന് ശേഷം കേരളം ഇന്ന് കോവിഡ് കണക്ക് പുറത്തുവിട്ട സാഹചര്യത്തിലാണ് നിർദ്ദേശം. ഇത്തരത്തിൽ കണക്കുകൾ നൽകുന്നത് കോവിഡ് അവലോകനത്തെ ബാധിക്കുന്നുവെന്നും ഏപ്രിൽ 13 മുതൽ കേരളം കോവിഡ് കണക്കുകൾ അറിയിച്ചിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

പ്രതിദിന കോവിഡ് കേസുകള്‍ പ്രസിദ്ധീകരിക്കുന്നത് സംസ്‌ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നത് സര്‍ക്കാരിന് ആശ്വാസമാകുന്ന പശ്‌ചാത്തലത്തിൽ ആയിരുന്നു തീരുമാനം.

Most Read: ക്യാംപ് നൗവില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി ബാഴ്‌സ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE