കോവിഡ് ഇന്ത്യ; 2,593 രോഗബാധ, 44 മരണം

By News Bureau, Malabar News
New Covid Cases-India
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,593 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,30,57,545 ആയി ഉയർന്നു.

44 പേർക്കാണ് കോവിഡ് മൂലം 24 മണിക്കൂറിനിടെ ജീവൻ നഷ്‌ടമായത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,22,193 ആയി.

നിലവിൽ 15,873 സജീവ കേസുകളാണ് രാജ്യത്തുള്ളത്. മൊത്തം കേസുകളുടെ 0.04 ശതമാനമാണിത്. 24 മണിക്കൂറിനുള്ളിൽ 794 കേസുകളുടെ വർധനവാണ് സജീവ കേസുകളിൽ ഉണ്ടായത്.

അതേസമയം രാജ്യത്തെ രോഗമുക്‌തി നിരക്ക് 98.75 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Most Read: ശങ്കരനാരായണന്റെ മരണം; തിങ്കളാഴ്‌ച വൈകിട്ട് 5.30ന് സംസ്‌കാരം, അനുശോചിച്ച് നേതാക്കൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE