ശങ്കരനാരായണന്റെ മരണം; തിങ്കളാഴ്‌ച വൈകിട്ട് 5.30ന് സംസ്‌കാരം, അനുശോചിച്ച് നേതാക്കൾ

By Central Desk, Malabar News
k Sankaranarayanan Passed away

പാലക്കാട്: അന്തരിച്ച മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.ശങ്കരനാരായണന്റെ (90) ഭൗതിക ശരീരം തിങ്കളാഴ്‌ച വൈകിട്ട് 5.30ന് ത‍ൃശൂരിലെ കുടുംബവീട്ടിൽ സംസ്‌കരിക്കും. ഉച്ചയ്‌ക്ക് രണ്ടുമണിവരെ മൃതദേഹം പാലക്കാട്ടെ വസതിയിൽ പൊതുദർശനത്തിനു വയ്‌ക്കും. 2.30 മുതൽ 3.30 വരെ പാലക്കാട് ഡിസിസി ഓഫിസിലും പൊതുദർശനം ഉണ്ടാകും.

ശേഷം തൃശൂരിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ചടങ്ങുകൾക്ക് ശേഷം കുടുംബവീട്ടിൽ സംസ്‌കരിക്കും. ആറു സംസ്‌ഥാനങ്ങളിൽ ഗവർണറും എകെ ആന്റണി, കെ കരുണാകരൻ മന്ത്രിസഭകളിൽ അം​ഗവുമായിരുന്ന കെ ശങ്കരനാരായണൻ പക്ഷാഘാതം പിടിപെട്ട് ഒന്നര വർഷത്തിലേറെയായി ചികിൽസയിലായിരുന്നു. ഞയറാഴ്‌ച രാത്രി 8.55ന് പാലക്കാട് ശേഖരീപുരം കാവ് സ്ട്രീറ്റിൽ ‘അനുരാധ’ എന്ന വീട്ടിൽവെച്ചായിരുന്നു അന്ത്യം. മരണസമയത്ത് മകളും മരുമകനും പേരക്കുട്ടികളും വികെ ശ്രീകണ്‌ഠൻ എംപിയും ഒപ്പമുണ്ടായിരുന്നു.

നാഗാലൻഡ്, ജാർഖണ്ഡ്, മഹാരാഷ്‌ട്ര, അസം, അരുണാചൽപ്രദേശ്, ഗോവ എന്നീ ആറു സംസ്‌ഥാനങ്ങളിൽ ഗവർണറായിരുന്ന ഏക മലയാളി എന്ന ബഹുമതി ഇദ്ദേഹത്തിന്റെ പേരിലാണ്. കേരളത്തിൽ വിവിധ മന്ത്രിസഭകളിലായി കൃഷി, ധനം, എക്‌സൈസ് തുടങ്ങിയ വകുപ്പുകളിൽ മന്ത്രിയായിട്ടുണ്ട് ഇദ്ദേഹം. തൃത്താല, ശ്രീകൃഷ്‌ണപുരം, ഒറ്റപ്പാലം, പാലക്കാട് മണ്ഡലങ്ങളിൽ നിന്നാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്.

അടിയന്തരാവസ്‌ഥക്കാലത്ത് കോൺഗ്രസ് പിളർന്നപ്പോൾ രൂപം കൊണ്ട സംഘടനാ കോൺഗ്രസിന്റെ സംസ്‌ഥാന പ്രസിഡണ്ടായി. 1976ൽ സംഘടനാ കോൺഗ്രസ്, ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു. 1986 മുതൽ 2001 വരെയുള്ള ദീർഘകാലയളവിൽ യുഡിഎഫ് കൺവീനറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയൻ, നിയസഭാ സ്‌പീക്കർ എംബി രാജേഷ്, കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കോൺഗ്രസ്‌ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖനേതാക്കൾ ഓർമകുറിപ്പുകളിലൂടെ അനുശോചനം രേഖപ്പെടുത്തി.

Most Read: 9000 കോടിയുടെ ‘റൂബി’ ഡയമണ്ട് ലേലത്തിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE