കോവിഡ് ഇന്ത്യ; 16,159 പുതിയ കേസുകൾ, 28 മരണം

By News Bureau, Malabar News
Covid Cases-India
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,159 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് –19 കേസുകളുടെ എണ്ണം 4,35,47,809 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. ഇതുവരെ 5,25,270 കോവിഡ് മരണങ്ങൾ രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

അതേസമയം രോഗമുക്‌തി നിരക്ക് 98.53 ശതമാനമാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, നിലവിൽ 1,15,212 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇത് മൊത്തം അണുബാധയുടെ 0.26 ശതമാനമാണ്.

രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 198 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

Most Read: എകെജി സെന്റർ ആക്രമണം; ഉപയോഗിച്ചത് ഏറുപടക്കത്തിന് സമാനമായ വസ്‌തുവെന്ന് ഫോറൻസിക് റിപ്പോർട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE