കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 5,233 പുതിയ കേസുകൾ

By News Bureau, Malabar News
India COVID-19 cases
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,233 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തു. ചില സംസ്‌ഥാനങ്ങളിൽ പ്രതിദിന രോഗബാധ കുത്തനെ ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

93 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 5,000 കടക്കുന്നത്. നിലവിൽ 28,857 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.67 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.12 ശതമാനവുമാണ്.

അതേസമയം ഏഴ് പേർക്കാണ് ബുധനാഴ്‌ച രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 5,24,715 ആയി.

ചില സംസ്‌ഥാനങ്ങളിൽ പ്രതിദിന രോഗബാധ ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 1,881 പുതിയ കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തിയ മഹാരാഷ്‌ട്രയാണ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ. മുംബൈയിൽ മാത്രം 1,242 പുതിയ കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടു. സംസ്‌ഥാനത്ത് ബിഎ 5 വേരിയന്റ് കേസും റിപ്പോർട് ചെയ്‌തതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

Most Read: കള്ളപ്പണം വെളുപ്പിക്കല്‍; സത്യേന്ദ്ര ജെയിനെതിരെ കൂടുതല്‍ തെളിവ് ലഭിച്ചതായി ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE