കോവിഡ് ഇന്ത്യ; 2,528 രോഗബാധ, കേരളത്തിൽ 922 കേസുകൾ

By News Bureau, Malabar News
New Covid Cases-India
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,528 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 0.40 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

3,997 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയത്. ഇതുവരെ 4,24,58,543 ആളുകൾ രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടിയിട്ടുണ്ട്.

അതേസമയം 149 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു. ഇതിടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,16,281 ആയി ഉയർന്നു.

നിലവിൽ 29,181 സജീവ കേസുകളാണ് രാജ്യത്തുള്ളത്. മൊത്തം രോഗബാധയുടെ 0.07 ശതമാനം മാത്രമാണിത്.

കേരളത്തിൽ കഴിഞ്ഞ ദിവസം 922 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 25,639 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 1,329 പേരാണ്. കഴിഞ്ഞ ദിവസം കോവിഡ് മരണം റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല.

രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 1,80,97,94,58 വാക്‌സിൻ ഡോസുകൾ രാജ്യത്തുടനീളം വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Most Read: രാജ്യസഭാ സീറ്റ്; കോൺഗ്രസിൽ ചർച്ചകൾ തുടരുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE