കോവിഡ് ഇന്ത്യ; 3,688 പുതിയ കേസുകൾ, 50 മരണം

By News Bureau, Malabar News
Covid - India
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട് ചെയ്‌തത് 3,688 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത ആകെ കേസുകളുടെ എണ്ണം 4,30,75,864 ആയി.

50 കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ രാജ്യത്ത് സ്‌ഥിരീകരിച്ചു. 5,23,803 പേർക്കാണ് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

അതേസമയം രോഗമുക്‌തി നിരക്ക് 98.74 ശതമാനമാണെന്നും മന്ത്രാലയം അറിയിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, നിലവിൽ 18,684 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇത് ആകെ രോഗബാധയുടെ 0.04 ശതമാനമാണ്.

ഇതിനിടെ കോവിഡ് വാക്‌സിൻ ഇടവേള ഒൻപത് മാസമായി തന്നെ തുടരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കരുതൽ ഡോസിനുള്ള ഇടവേള 6 മാസമായി കുറച്ചുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാലിത് തള്ളിയ കേന്ദ്ര സർക്കാർ രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞുവേണം കരുതൽ ഡോസ് സ്വീകരിക്കാനെന്ന് വ്യക്‌തമാക്കി.

Most Read: പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണം; ഔറംഗാബാദിൽ ഇന്ന് കൂറ്റൻ റാലി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE