ആറ് തരം വാക്‌സിനുകളെ കൂടി കോവിഡ് വാക്‌സിനേഷന്‍ പദ്ധതി രൂപരേഖയില്‍ ഉള്‍പ്പെടുത്തി ഇന്ത്യ

By News Desk, Malabar News
covid vaccine
Representational Image
Ajwa Travels

ഡെൽഹി: കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവക്ക് പുറമേ മറ്റ് ആറ് വാക്‌സിനുകളെ കൂടി വാക്‌സിനേഷന്‍ പദ്ധതിയുടെ രൂപരേഖയില്‍ ഉള്‍പ്പെടുത്തി ഇന്ത്യ. ഇതോടെ ജൂണ്‍ മുതല്‍ എട്ട് വാക്‌സിനുകളാകും രാജ്യത്തിന്റെ വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമായി ഉണ്ടാകുക.

ബയോ- ഇ, സിഡസ് കാഡില, നോവവാക്‌സ്, ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നൽകുന്ന വാക്‌സിന്‍ ജെന്നോവ, റഷ്യയുടെ സ്‌പുട്‌നിക്‌ വി എന്നിവയെ കൂടിയാണ് വാക്‌സിന്‍ രൂപരേഖയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്.

8.8 കോടി ഡോസുകള്‍ എന്ന മെയ് മാസത്തിലെ വിതരണം ജൂണ്‍ മാസത്തോടെ ഇരട്ടിയാക്കണം എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം. ഇതനുസരിച്ച് 15.81 കോടി ഡോസ് വ്യക്‌സിന്‍ ജൂണില്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് സാധ്യമാക്കിയാല്‍ ഓഗസ്‌റ്റില്‍ വാക്‌സിനേഷന്‍ നാലിരട്ടിയാക്കാം എന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. 36.6 കോടി ഡോസുകള്‍ ഓഗസ്‌റ്റില്‍ വിതരണം ചെയ്യാനാണ് ശ്രമിക്കുന്നത്.

വിവിധ വാക്‌സിനുകളുടെ 300 കോടി ഡോസുകള്‍ ഓഗസ്‌റ്റിനും ഡിസംബറിനുമിടെ രാജ്യത്ത് ലഭ്യമാകുമെന്ന് ഉന്നത ആരോഗ്യസമിതി അംഗങ്ങള്‍ പറയുന്നു. ഡിസംബറില്‍ മാത്രം 65 കോടി ഡോസുകളുടെ ലഭ്യതയാണ് ഉണ്ടാകുക. ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ക്ക് അവയുടെ നിര്‍മാതാക്കളുമായി ധാരണ ഉണ്ടാക്കുന്ന മുറക്ക് വിതരണ പട്ടികയില്‍ ഇടം നല്‍കും.

Read Also: ടൗട്ടെ ചുഴലിക്കാറ്റ്; ആവശ്യക്കാർക്ക് സഹായം നൽകണം; കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE