ടൗട്ടെ ചുഴലിക്കാറ്റ്; ആവശ്യക്കാർക്ക് സഹായം നൽകണം; കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി

By Desk Reporter, Malabar News
Rahul-Gandhi
Ajwa Travels

ന്യൂഡെൽഹി: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ കനത്ത മഴ നാശം വിതക്കുമ്പോൾ ആവശ്യക്കാർക്ക് സഹായങ്ങൾ എത്തിച്ചു നൽകാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർഥിച്ച് രാഹുൽ ഗാന്ധി എംപി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന.

“കേരളം, മഹാരാഷ്‌ട്ര, ഗോവ, തമിഴ്‌നാട്, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പുണ്ട്. ടൗട്ടെ ചുഴലിക്കാറ്റ് ഇതിനോടകം പല പ്രദേശങ്ങളിലും ശക്‌തമായ മഴക്ക് കാരണമായിട്ടുണ്ട്. ആവശ്യമുള്ളവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകണമെന്ന് ഞാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർഥിക്കുന്നു. സുരക്ഷിതരായിരിക്കുക,”- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.

അതേസമയം, ടൗട്ടെ ചുഴലിക്കാറ്റ് കേരളത്തിൽ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്‌ഥാനത്ത് വ്യാപകമായ മഴക്കും ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയെ തുടർന്ന് വടക്കൻ ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിലെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്. മൽസ്യത്തൊഴിലാളികൾ മെയ് 17 വരെ കടലിൽ പോകരുതെന്നാണ് ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പ്.

Also Read:  പൂനെയിൽ കൊവാക്‌സിൻ നിർമാണ പ്ളാന്റ് ആഗസ്‌റ്റോടെ പ്രവർത്തനം തുടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE