പൂനെയിൽ കൊവാക്‌സിൻ നിർമാണ പ്ളാന്റ് ആഗസ്‌റ്റോടെ പ്രവർത്തനം തുടങ്ങും

By Staff Reporter, Malabar News
covaxin
Representational image
Ajwa Travels

പൂനെ: ഭാരത് ബയോടെക്കിന്റ പുതിയ വാക്‌സിന്‍ നിര്‍മാണ പ്ളാന്റ് ആഗസ്‌റ്റോടെ പൂനെയില്‍ പ്രവര്‍ത്തനം ആരംഭിക്കും. പൂനെയിലെ മാഞ്ചിരയിലാണ് പ്ളാന്റ് നിര്‍മിക്കുന്നത്. ആഗസ്‌റ്റോടെ ഇവിടെ നിന്നും വാക്‌സിന്‍ വിതരണത്തിന് തയ്യാറാകും. കൊവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് ഹൈദരാബാദ് ആസ്‌ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.

മുതിർന്ന ഉദ്യോഗസ്‌ഥർ കഴിഞ്ഞ ദിവസം വാക്‌സിന്‍ പ്ളാന്റ് സന്ദര്‍ശിച്ചിരുന്നു. പന്ത്രണ്ട് ഹെക്‌ടർ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ബയോടെക് കൊവാക്‌സിന്‍ നിര്‍മാണ പ്ളാന്റ് മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മാഞ്ചിരയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്‌ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മെര്‍ക്ക് ആന്റെ് കൊ യുടെ അനുബന്ധ കമ്പനിയായ ഇന്റര്‍വെറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആയിരുന്നു പ്ളാന്റ് ഇതിന് മുന്‍പ് ഉയോഗിച്ചിരുന്നത്. ഇതാണ് കൊവാക്‌സിൻ നിർമാണ പ്ളാന്റായി ഉപയോഗിക്കാൻ തീരുമാനിച്ചത്.

Read Also: മൃതദേഹങ്ങൾക്കുമുണ്ട് അവകാശങ്ങൾ; ആദരവ് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE