ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയിലും മുന്നേറ്റം

By Staff Reporter, Malabar News
india-stock-exchange
Ajwa Travels

മുംബൈ: ആഗോള വിപണികളിൽ നിന്നുള്ള ശുഭവാർത്തകൾ രാജ്യത്തെ വിപണിയിലും വ്യാപാര ആഴ്‌ചയുടെ തുടക്കത്തിൽ ഉണർവുണ്ടാക്കി. സെൻസെക്‌സ് 230 പോയിന്റ് നേട്ടത്തിൽ 60,917ലും നിഫ്റ്റി 73 പോയിന്റ് ഉയർന്ന് 18,176ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‍സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, മാരുതി സുസുകി, ഐടിസി, ടൈറ്റാൻ, എസ്ബിഐ, എൽആന്റ്ടി, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. റിലയൻസ്, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്‌ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.

ആഗോള തലത്തിൽ പണപ്പെരുപ്പം ഉയരുന്നത് വിപണിക്ക് ഭീഷണിയാണെങ്കിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചത് ആശ്വാസമാകുമെന്ന വിലയിരുത്തലിലാണ് നിക്ഷേപകർ. നിഫ്റ്റി ഓട്ടോ, ബാങ്ക് സൂചികകൾ ഒരു ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

Read Also: ആ സുവർണ നാളുകൾ തിരികെ തരാൻ ‘കുഞ്ഞെല്‍ദോ’ വരുന്നു; ശ്രദ്ധനേടി ടീസർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE