ദേശാടന പക്ഷികളുടെ സംരക്ഷണത്തിന് കര്‍മ പദ്ധതികള്‍ ആരംഭിച്ചതായി പ്രകാശ് ജാവദേക്കര്‍

By Staff Reporter, Malabar News
prakash javadekar image_malabar news
Prakash Javadekar
Ajwa Travels

ന്യൂ ഡെല്‍ഹി: ദേശാടന പക്ഷികളുടെ സംരക്ഷണത്തിനായി ഇന്ത്യ കര്‍മപദ്ധതികള്‍ ആരംഭിച്ചതായി കേന്ദ്ര പരിസ്‌ഥിതി, വനം, കാലാവസ്‌ഥാ വ്യതിയാന മന്ത്രി പ്രകാശ് ജാവദേക്കര്‍. ലോക ദേശാടന പക്ഷി ദിനത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. സെന്‍ട്രല്‍ ഏഷ്യന്‍ ഫ്ളൈവെയുമായി ചേര്‍ന്നാണ് ദേശീയ കര്‍മ പദ്ധതിക്ക് തുടക്കം കുറിച്ചത്.

ദേശാടന പക്ഷികളെ സംരക്ഷിക്കുക വഴി തണ്ണീര്‍ത്തടങ്ങളെയും അതുമായി ബന്ധപ്പെട്ട ഭൂപ്രദേശങ്ങളെയും സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി ട്വീറ്റ് ചെയ്‌തു. കൂടാതെ തണ്ണീര്‍ത്തടങ്ങളെ ആശ്രയിക്കുന്നവര്‍ക്കും ആവാസ വ്യവസ്‌ഥക്ക് തന്നെയും ഇത് ഏറെ ഗുണം ചെയ്യുമെന്നും ജാവദേക്കര്‍ ട്വിറ്ററിലൂടെ പറഞ്ഞു.

മാത്രവുമല്ല ഭാവിയില്‍ സെന്‍ട്രല്‍ ഏഷ്യന്‍ ഫ്ളൈവെയുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ഇന്ത്യ മാറുമെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ അവകാശപ്പെട്ടു.

 ലോക ദേശാടന പക്ഷി ദിനാചാരണവുമായി ബന്ധപ്പെട്ട് ദേശാടനപക്ഷികളുടെ സംരക്ഷണത്തിനായി ആഗോള ക്യാമ്പയിനുകള്‍ നടന്നുവരുന്നുണ്ട്. ദേശാടന പക്ഷികളെ കുറിച്ചും അവ സംരക്ഷിക്കുന്നതിനായി ഉള്ള അന്താരാഷ്‌ട്ര സഹകരണത്തിന്റെ ആവശ്യകതകളെക്കുറിച്ചും ഉള്ള അവബോധം ആളുകള്‍ക്കിടയില്‍ വളര്‍ത്തി എടുക്കുന്നതിനായാണ് ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നത്.

Read Also: സ്വപ്‌നയും സന്ദീപും കരുതല്‍ തടങ്കലിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE