ഒളിമ്പിക്‌സ്; വനിതാ ഹോക്കിയില്‍ വീണ്ടും അടിപതറി ഇന്ത്യ

By Staff Reporter, Malabar News
india-vs-germany-women-hockey
Ajwa Travels

ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് വീണ്ടും നിരാശ. വനിതാ ഹോക്കിയിലെ പൂള്‍ എയില്‍ നടന്ന മൽസരത്തില്‍ ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടു. ജര്‍മനി ആയിരുന്നു എതിരാളികൾ.

മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയെ ജർമനി പരാജയപ്പെടുത്തിയത്. ആദ്യ മൽസരത്തില്‍ നെതര്‍ലന്‍ഡിനോട് ഇന്ത്യ 1-5 എന്ന സ്‌കോറിന് തോൽവി ഏറ്റുവാങ്ങിയിരുന്നു.

അതേസമയം ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ നാളെ സ്‌പെയിനിനെ നേരിടും. പുലര്‍ച്ചെ 6.30നാണ് മൽസരം. ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യയ്‌ക്ക് വിജയം അനിവാര്യമാണ്.

ആദ്യ മൽസരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ത്രസിപ്പിക്കുന്ന ജയം നേടിയ ഇന്ത്യ രണ്ടാം മൽസരത്തില്‍ ഓസ്‌ട്രേലിയയിൽ നിന്ന് കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ സ്‌പെയിനിനെ പരാജയപ്പെടുത്തി ശക്‌തമായ തിരിച്ചുവരവ് നടത്താനുള്ള ഒരുക്കത്തിലാണ് മന്‍പ്രീത് സിംഗും സംഘവും.

Most Read: മീരാബായ് ചാനു ഇനി എഎസ്‌പി; തീരുമാനം മണിപ്പൂർ സർക്കാരിന്റേത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE