ശ്രീലങ്ക സന്ദർശനം; ഇമ്രാൻ ഖാന് വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യയുടെ അനുമതി

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കാൻ അനുമതി. ശ്രീലങ്കയിലേക്കുള്ള യാത്രയിലാണ് പാക് പ്രധാനമന്ത്രിയുടെ വിമാനത്തിന് ഇന്ത്യയുടെ വ്യോമമാർഗം ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ചൊവ്വാഴ്‌ചയാണ് രണ്ടുദിവസത്തെ സന്ദർശനത്തിന് ഇമ്രാൻ ഖാൻ ശ്രീലങ്കയിലേക്ക് പോകുന്നത്.

സാധാരണ നിലയിൽ വിവിഐപി വിമാനങ്ങൾക്ക് രാജ്യങ്ങൾ വ്യോമപാത തുറന്നുകൊടുക്കാറുണ്ട്. എന്നാൽ 2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് നടത്തിയ യാത്രക്ക് പാകിസ്‌ഥാന്റെ വ്യോമമാർഗം ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നില്ല.

പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷിയും ഉന്നത ഉദ്യോഗസ്‌ഥരും ഇമ്രാൻ ഖാനെ അനുഗമിക്കുന്നുണ്ട്. ഇമ്രാൻ ഖാന്റെ സന്ദർശനത്തിന്റെ ഭാഗമായ പാകിസ്‌ഥാനും ശ്രീലങ്കയും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടക്കും. ശ്രീലങ്ക പ്രസിഡണ്ട് ഗോതബായ രാജപക്ഷെ, പ്രധാനമന്ത്രി മഹിന്ദ രാജപക്ഷെ എന്നിവരുമായി ഇമ്രാൻ ഖാൻ ചർച്ചകൾ നടത്തുന്നുണ്ട്.

Read also: കോൺഗ്രസ് എംഎൽഎയുടെ സ്‌ഥാപനത്തിൽ റെയ്‌ഡ്‌; 450 കോടി പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE