കോൺഗ്രസ് എംഎൽഎയുടെ സ്‌ഥാപനത്തിൽ റെയ്‌ഡ്‌; 450 കോടി പിടിച്ചെടുത്തു

By Syndicated , Malabar News
black money
Ajwa Travels

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ നിലയ് ദാഗയുടെ സ്‌ഥാപനത്തില്‍ നിന്നും ഉറവിടം അറിയാത്ത 450 കോടി രൂപ പിടിച്ചെടുത്തു. ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിലാണ് കണക്കിൽപ്പെടാത്ത തുക കണ്ടെത്തിയത്. വകുപ്പ് അധികൃതർ തന്നെയാണ് തിങ്കളാഴ്‌ച വൈകിട്ട് ഇക്കാര്യം പുറത്ത് വിട്ടത്.

ഫെബ്രുവരി 18 മുതല്‍ ബേട്ടുല്‍, സത്‌ന, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിൽ എംഎല്‍എയുടെ കുടുംബത്തിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനങ്ങളില്‍ നടത്തിയ റെയ്‌ഡുകളില്‍ നിന്നാണ് ഈ തുക കണ്ടെത്തിയതെന്ന് ആദായനികുതി വകുപ്പ് പറഞ്ഞു.

കണക്കില്‍പ്പെടാത്ത എട്ടുകോടി രൂപ, വിദേശ കറന്‍സി 44 ലക്ഷം, ഒമ്പത് ബാങ്ക് ലോക്കറുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. കൂടാതെ ബിസിനസ് ഗ്രൂപ്പിലെ പ്രധാന അംഗങ്ങളുടെ നിര്‍ണായക വാട്സ്ആപ് സന്ദേശങ്ങളും കണ്ടെത്തി. 15 കോടിയുടെ ഹവാല പണമിടപാടുകളും കണ്ടെത്തിയതായി ആദായനികുതി വകുപ്പ് അറിയിച്ചു.

Read also: ടൂൾ കിറ്റ് കേസ്; ദിഷാ രവിയുടെ ജാമ്യ ഹരജി ഇന്ന് കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE