രാജ്യത്ത് 16,432 പുതിയ കോവിഡ് കേസുകൾ; 252 മരണം

By Trainee Reporter, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 16,432 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. 252 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു. 24,900 പേർ കോവിഡ് മുക്‌തി നേടി.

രാജ്യത്തെ 1,02,24,303 പേർക്കാണ് ഇതുവരെ രോഗം സ്‌ഥിരീകരിച്ചത്‌. 2,68,581 പേർ നിലവിൽ ചികിൽസയിൽ തുടരുകയാണ്. 98,07,569 പേർ രോഗമുക്‌തി നേടി. കോവിഡ് മൂലം രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,48,153 ആയി.

ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡ്‌ വാക്‌സിന് ഉടൻ അനുമതി നൽകുമെന്ന് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല അറിയിച്ചു. അതേസമയം, രാജ്യത്തെ കോവിഡ് 19 ജാഗ്രത നിർദേശങ്ങൾ കേന്ദ്രം 2021 ജനുവരി 31 വരെ നീട്ടി.

എന്നാൽ ആശങ്കകൾ വർധിപ്പിച്ചുകൊണ്ട് ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനിതമാറ്റം വന്ന വകഭേദം ഇന്ത്യയിലും സ്‌ഥിരീകരിച്ചു. യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയ 6 പേരിലാണ് അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ വകഭേദം സ്‌ഥിരീകരിച്ചത്‌.

Read also: കോവിഡ് വ്യാപനം; മാര്‍ഗ നിര്‍ദേശങ്ങള്‍ ജനുവരി 31 വരെ നീട്ടി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE