കോവിഡ് വ്യാപനം; മാര്‍ഗ നിര്‍ദേശങ്ങള്‍ ജനുവരി 31 വരെ നീട്ടി കേന്ദ്രം

By Staff Reporter, Malabar News
Covid In Ondia
Representational image
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യത്ത് നിലവിലുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ജനുവരി 31ആം തീയതി വരെ നീട്ടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. മറ്റ് രാജ്യങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് പടരുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം. നിലവില്‍ രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ പ്രതിദിനം കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും അതിവ്യാപന ശേഷിയുള്ള കോവിഡ് വൈറസിന്റെ കടന്നുവരവ് ലോകരാജ്യങ്ങള്‍ക്കിടയില്‍ തന്നെ ആശങ്ക പരത്തുന്നതിനാലാണ് നിയന്ത്രണങ്ങള്‍ അടുത്ത മാസം വരെ നീട്ടിയത്.

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അടുത്തമാസം അവസാനം വരെ നീട്ടിയതിനാല്‍ അവ പാലിക്കുന്നതിനുള്ള ശക്‌തമായ നടപടികള്‍ സംസ്‌ഥാനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രിട്ടനില്‍ ഉള്‍പ്പെടെയാണ് ഇപ്പോള്‍ കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അതിനാല്‍ തന്നെ രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും കോവിഡിന്റെ ഭീഷണി ഒഴിയുന്നത് വരെ നിരീക്ഷണങ്ങളും മുന്‍കരുതലുകളും തുടരണമെന്നും കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്.

കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സ്‌ഥലങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി വേര്‍തിരിക്കുന്നത് തുടരും. ഈ പ്രദേശങ്ങളില്‍ നിര്‍ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ കോവിഡ് അനുസൃതമായ പെരുമാറ്റച്ചട്ടം പ്രോല്‍സാഹിപ്പിക്കണം. ജനിതകമാറ്റം സംഭവിച്ച കോവിഡ് വളരെ വേഗത്തില്‍ വ്യാപിക്കാന്‍ ശേഷിയുള്ളതായതിനാല്‍ ആളുകള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണമെന്നും കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്.

Read also : രാജുവിന് നാട്ടുകാരുടെ സ്‌നേഹ സമ്മാനം; ലഭിച്ചത് 15 ലക്ഷം രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE