തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശത്തിന്റെയും പശ്‌ചാത്തലത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി. കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, കോട്ടയം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
കോഴിക്കോട് ജില്ലയിൽ പ്രഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് നാളെ അവധി. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്‌ക്കും അവധി ബാധകമാണ്. നേരത്തെ നിശ്‌ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ളാസുകൾ എന്നിവയ്‌ക്ക് അവധി ബാധകമല്ല.
ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതിതീവ്ര മുന്നറിയിപ്പുള്ള ജില്ലകളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
Most Read| നിപ്പ അതിജീവനം; ഫറോക്ക് സ്വദേശി പൂർണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങി






































