രാജുവിന് നാട്ടുകാരുടെ സ്‌നേഹ സമ്മാനം; ലഭിച്ചത് 15 ലക്ഷം രൂപ

By Syndicated , Malabar News
adakka raju
Ajwa Travels

കോട്ടയം: സിസ്‌റ്റര്‍ അഭയ കൊലക്കേസില്‍ നിര്‍ണായക സാക്ഷി മൊഴി പറഞ്ഞ അടക്കാ രാജുവിന് നാട്ടുകാരുടെ സമ്മാനമായി അക്കൗണ്ടില്‍ എത്തിയത് 15 ലക്ഷം രൂപ. അക്കൗണ്ടില്‍ 15ലക്ഷത്തോളം രൂപ എത്തിയതായി മകളും സ്‌ഥിരീകരിച്ചു. ക്രിസ്‌തുമസ് ആഘോഷത്തിന് അക്കൗണ്ടിലെ തുക പിന്‍വലിക്കാന്‍ എടിഎമ്മിലെത്തിയപ്പോഴാണ് കൂടുതല്‍ തുകയുള്ളത് ശ്രദ്ധയില്‍പെട്ടത്.

അഭയ കേസില്‍ രാജുന്റെ  നിര്‍ണായക മൊഴിയാണ് ശാസ്‌ത്രീയ തെളിവുകള്‍ക്കൊപ്പം പ്രതികള്‍ കുറ്റം ചെയ്‌തുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനെ സഹായിച്ചത്.

സിസ്‌റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം പ്രതികളെ സംഭവസ്‌ഥലത്ത് കണ്ടതായി രാജു നല്‍കിയ മൊഴി കോടതി സ്വീകരിച്ചു. പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ മണിക്കൂറുകളോളം രാജുവിനെ ചോദ്യം ചെയ്‌തെങ്കിലും മൊഴി മാറ്റി പറയാന്‍ രാജു തയ്യാറായില്ല. അതിനിടയില്‍ രാജുവിനെ പ്രതിയാക്കാനും ശ്രമം നടന്നിരുന്നു. കുറ്റമേറ്റാല്‍ രണ്ടു ലക്ഷം രൂപയും വീടുമായിരുന്നു വാഗ്‌ദാനം

എന്നാല്‍ പ്രലോഭനങ്ങളില്‍ വീണ് പോകാതിരുന്ന രാജു ഇപ്പോഴും രണ്ടു സെന്റ് സ്‌ഥലത്തെ ചെറിയ വീട്ടില്‍ ബുദ്ധിമുട്ടിയാണ് കഴിയുന്നതെന്ന് അഭയ കേസില്‍  വിധിവന്ന ദിവസം മാദ്ധ്യമങ്ങള്‍ വാര്‍ത്തയായി നല്‍കിയിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത്.

Read also: തര്‍ക്കഭൂമിയില്‍ ജപ്‌തി; മാതാപിതാക്കളുടെ മരണത്തിന് കാരണം പോലീസെന്ന് മക്കള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE