24 മണിക്കൂറിനിടെ 22,065 പുതിയ കോവിഡ് കേസുകൾ; 354 മരണം

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: ഒരു കോടിയോടടുത്ത് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം. നിലവിൽ കോവിഡ് ബാധിതരുടെ എണ്ണം 99 ലക്ഷം കടന്നു. 22,065 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്‌ഥിരീകരിച്ചത്‌. ജൂലായ് 7ന് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും കുറവ് കണക്കാണിത്.

ഇതുവരെ 99,06,165 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 3,39,820 പേർ നിലവിൽ കോവിഡ് ചികിൽസയിലാണ്. ലോകത്ത് അമേരിക്കക്ക് ശേഷം ഏറ്റവും കൂടുതൽ കോവിഡ് സ്‌ഥിരീകരിച്ചത്‌ ഇന്ത്യയിലാണ്. അതേസമയം, രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം 94,22,636 ആയി.

ഒരു ദിവസത്തിനിടെ 354 പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 1,43,709 ആയി. ലോകത്ത് ആകെ കോവിഡ് മരണങ്ങളുടെ കണക്കെടുത്താൽ മൂന്നാമതാണ് ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു രാജ്യങ്ങൾ.

Read also: എയിംസിലെ നഴ്‌സുമാരുടെ സമരത്തിനിടെ സംഘർഷം; അന്ത്യശാസനവുമായി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE