24 മണിക്കൂറിനിടെ രാജ്യത്ത് 16,311 പുതിയ കോവിഡ് കേസുകൾ, 161 മരണം

By Trainee Reporter, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡെൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 16,311 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. 161 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 12,299 പേർ കോവിഡ് മുക്‌തി നേടുകയും ചെയ്‌തു.

1,04,66,595 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിതരായത്. ഇതിൽ 2,22,526 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ തുടരുകയാണ്. 1,00,92,909 പേർ ആകെ കോവിഡ് മുക്‌തരായി. 1,51,160 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 18,17,55,831 സാംപിൾ പരിശോധനകളാണ് ഇന്നലെ വരെ രാജ്യത്ത് നടത്തിയത്. ഇന്നലെ മാത്രം 6,59,209 സാംപിളുകൾ പരിശോധിച്ചു.

അതേസമയം, കോവിഡ് വാക്‌സിൻ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും. ചർച്ചയിൽ വാക്‌സിൻ വിതരണത്തിനായി സംസ്‌ഥാനങ്ങൾ നടത്തിയ തയ്യാറെടുപ്പുകളും വിലയിരുത്തും.

Read also: കോവിഡ് പരിശോധന 10 ലക്ഷം കടന്ന് കോഴിക്കോട് ജില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE