കോവിഡ് പരിശോധന 10 ലക്ഷം കടന്ന് കോഴിക്കോട് ജില്ല

By Team Member, Malabar News
Covid Test
Representational image
Ajwa Travels

കോഴിക്കോട് : ജില്ലയില്‍ ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയരായവരുടെ എണ്ണം 10 ലക്ഷം കടന്നു. സംസ്‌ഥാനത്ത് ആദ്യമായി കോവിഡ് പരിശോധനകള്‍ 10 ലക്ഷം കടക്കുന്ന ജില്ലയും കോഴിക്കോട് തന്നെയാണ്. നിലവില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം തടയുന്നതിനായി കര്‍ശന പരിശോധനകളാണ് ജില്ലയില്‍ നടത്തി വരുന്നത്. അതിനാലാണ് ഇപ്പോള്‍ കോവിഡ് പരിശോധനകളുടെ എണ്ണത്തില്‍ ഇത്രയധികം ഉയര്‍ച്ച ജില്ലയില്‍ ഉണ്ടായത്.

ജനുവരി 10ആം തീയതി വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് കോഴിക്കോട് ജില്ലയിലെ കോവിഡ് പരിശോധനകള്‍ 10 ലക്ഷം കടന്നതായി വ്യക്‌തമാകുന്നത്. ജില്ലയില്‍ ഇതുവരെ 10,03,512 കോവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ 5 ലക്ഷം പരിശോധനകളും നടത്തിയത് കഴിഞ്ഞ 3 മാസത്തെ കാലയളവിലാണ്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ 4,73,644 ആന്റിജന്‍ പരിശോധനകളും, 23,156 ട്രൂനാറ്റ് പരിശോധനകളും, 1,62,550 ആര്‍ടിപിസിആര്‍ പരിശോധനകളും നടത്തി. കൂടാതെ 660 ആന്റിബോഡി പരിശോധനകളും നടത്തിയിട്ടുണ്ട്. സ്വകാര്യ ലാബുകളില്‍ 3,42,593 പരിശോധനകളാണ് ഇതുവരെ ജില്ലയില്‍ നടത്തിയിട്ടുള്ളത്.

ജില്ലയില്‍ നിന്നും ഇതുവരെ നടത്തിയ പരിശോധനകളില്‍ 10,00,414 എണ്ണത്തിന്റെയും ഫലം ലഭിച്ചിട്ടുണ്ട്. ഇതില്‍ 9,09,682 എണ്ണം നെഗറ്റീവാണ്. ഇന്നലെ മാത്രം ജില്ലയില്‍ നിന്നും 4,463 സാംപിളുകളാണ് പരിശോധന നടത്തിയത്. 12.50 ശതമാനം ആയിരുന്നു ഇന്നലെ ജില്ലയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ ആകെ എണ്ണം 91,290 ആണ്. കൂടാതെ 318 ആളുകളും ജില്ലയില്‍ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്.

Read also : രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ; സിപിഎം നേതൃത്വം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE