ഇന്ത്യക്ക് കനത്ത തിരിച്ചടി; ടെസ്‌റ്റ് റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനം ഉറപ്പിച്ച് ഓസ്‌ട്രേലിയ

By News Desk, Malabar News
Ajwa Travels

കേപ്‌ടൗൺ: ഐസിസി ടെസ്‌റ്റ് റാങ്കിങ്ങിൽ ഓസ്‌ട്രേലിയ ഒന്നാമത്. ഇന്ത്യയെയും ന്യൂസിലൻഡിനെയും മറികടന്നാണ് ഓസീസ് ഒന്നാം സ്‌ഥാനം ഉറപ്പിച്ചത്. ആഷസ് പരമ്പരയിൽ 4-0ന്റെ വിജയം നേടിയതാണ് ഓസീസിന്റെ നേട്ടത്തിൽ സുപ്രധാന പങ്ക് വഹിച്ചത്.

അതേസമയം, ദക്ഷിണാഫ്രിക്കയോട് 2-1 എന്ന നിലയില്‍ പരാജയപ്പെട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. ദീര്‍ഘകാലം ഒന്നാം റാങ്കില്‍ തുടര്‍ന്ന ഇന്ത്യ മൂന്നാം സ്‌ഥാനത്തേക്കാണ് വീണത്. ക്യാപ്‌റ്റന്‍ സ്‌ഥാനത്ത്‌ നിന്നും വിരാട് കോഹ്‌ലി രാജിവെച്ചതിന് പിന്നാലെയാണ് റാങ്കിങ്ങിലും ഇന്ത്യ പിറകോട്ട് പോയത്.

ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടാന്‍ കഴിയാത്തതും ഇന്ത്യക്ക് തിരിച്ചടിയായി. സെഞ്ചൂറിയനില്‍ ഗംഭീര വിജയത്തോടെ പരമ്പര തുടങ്ങിയ ഇന്ത്യക്ക് ജൊഹന്നസ്‌ബര്‍ഗിലും കേപ്‌ടൗണിലും തോല്‍വി വഴങ്ങേണ്ടിവന്നു.

ഓസ്‌ട്രേലിയ 119 പോയിന്റുമായാണ് ഒന്നാം സ്‌ഥാനത്തുള്ളത്. ന്യൂസിലന്‍ഡ് 117 പോയിന്റുമായി രണ്ടാം സ്‌ഥാനത്തുണ്ട്. ഇന്ത്യ 116 പോയിന്റുമായി മൂന്നാം സ്‌ഥാനത്തേക്ക് വീണു. 101 പോയിന്റുള്ള ഇംഗ്‌ളണ്ട് നാലാം സ്‌ഥാനത്താണ്. സൗത്ത് ആഫ്രിക്ക (99), പാകിസ്‌ഥാന്‍ (93), ശ്രീലങ്ക (83), വെസ്‌റ്റ് ഇൻഡീസ് (75), ബംഗ്‌ളാദേശ് (53), സിംബാബ്‌വേ (31) എന്നിങ്ങനെയാണ് ആദ്യ പത്തിലുള്ള ടീമുകളുടെ പോയിന്റുകള്‍.

Also Read: ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE