ഇന്ത്യ-യുകെ വിമാന സർവീസുകൾ പുനരാരംഭിച്ചു

By News Desk, Malabar News
Malabarnews_airindia
Representational image
Ajwa Travels

ന്യൂഡെൽഹി: പതിനാറ് ദിവസമായി നിർത്തി വെച്ചിരിക്കുകയായിരുന്ന ഇന്ത്യ-യുകെ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. 246 യാത്രക്കാരുമായി ലണ്ടനിൽ നിന്ന് എയർ ഇന്ത്യ വിമാനം ഡെൽഹിയിൽ എത്തി.

ജനിതകമാറ്റം സംഭവിച്ച അതിതീവ്ര കൊറോണ വൈറസിന്റെ സാന്നിധ്യം യുകെയിൽ കണ്ടെത്തിയതിനെ തുടർന്ന് ഡിസംബർ 23 മുതൽ കേന്ദ്രസർക്കാർ വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. ജനുവരി 6ന് ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള സർവീസുകൾ അനുവദിച്ചെങ്കിലും തിരികെ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിച്ചത് ഇന്നാണ്.

യുകെയിൽ നിന്ന് ഇന്ത്യയിലേക്കെത്തിയ എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആർടിപിസിആർ ടെസ്‌റ്റ് നടത്തിയിരിക്കണം എന്ന് നിർദ്ദേശമുണ്ട്. ജനുവരി 23 വരെ ആഴ്‌ചയിൽ 23 വിമാനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ എന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നൽകുന്ന വിവരം.

Also Read: സന്ദീപിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസ്‌ വീണ്ടും കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE