ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ താരക് സിൻഹ അന്തരിച്ചു

By News Desk, Malabar News
Tarak Sinha Passes Away
Ajwa Travels

ന്യൂഡെൽഹി: ഋഷഭ് പന്ത്, ശിഖർ ധവാൻ എന്നിവരടക്കം വിവിധ തലമുറയിൽ പെട്ട ക്രിക്കറ്റ് താരങ്ങൾക്കൊപ്പം പ്രവർത്തിച്ച പരിശീലകൻ താരക് സിൻഹ അന്തരിച്ചു. 71 വയസായിരുന്നു. ശ്വാസകോശാർബുദം ബാധിച്ച് ഏറെ നാളായി ചികിൽസയിലായിരുന്നു ഇദ്ദേഹം. ആരോഗ്യസ്‌ഥിതി ഗുരുതരമായതിനെ തുടർന്നായിരുന്നു അന്ത്യം.

ദേശ് പ്രേം ആസാദ്, ഗുർചരൺ സിങ്, രമാകാന്ത് അച്‌രേക്കർ, സുനിതാ ശർമ്മ എന്നിവർക്ക് ശേഷം ദ്രോണാചാര്യ അവാർഡ് ലഭിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ കൂടിയായിരുന്നു താരക് സിൻഹ. 2018ലാണ് ഇദ്ദേഹം പുരസ്‌കാരത്തിന് അർഹനായത്.

ഋഷഭ് പന്ത്, ശിഖർ ധവാൻ എന്നിവർക്ക് പുറമേ ആശിഷ് നെഹ്‌റ, സഞ്‌ജീവ്‌ ശർമ്മ, ആകാശ് ചോപ്ര, സുരേന്ദർ ഖന്ന, രൺധീർ സിങ്, രമൺ ലാംബ, മനോജ് പ്രഭാകർ, അജയ് ശർമ്മ, കെപി ഭാസ്‌കർ, അതുൽ വാസൻ എന്നീ താരങ്ങളെയും സിൻഹ പരിശീലിപ്പിച്ചിട്ടുണ്ട്.

Also Read: ബിജെപി നേതാക്കൾക്ക് നേരെ പ്രതിഷേധം; കർഷകർക്കെതിരെ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE