‘തൃശൂര്‍ പൂരമടക്കം എല്ലാ ആഘോഷങ്ങളും മാറ്റി വെക്കണം’; ഐഎംഎ

By News Desk, Malabar News
Indian-medical-association-ON COVID
Representational Image
Ajwa Travels

തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പൂരങ്ങളടക്കം എല്ലാ ആഘോഷങ്ങളും മാറ്റി വെക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. ഇത്തരം ആഘോഷങ്ങളിൽ പൊതുജനങ്ങളുടെ എണ്ണം നിയന്ത്രിക്കാനാവില്ലെന്ന ബോധം സര്‍ക്കാരിന് വേണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.

പ്രജകളുടെ സുരക്ഷയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കിൽ കർശന നിയന്ത്രണം ഏർപ്പെടുകയാണ് ചെയ്യേണ്ടത്. സംസ്‌ഥാനത്തെ പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം ഒരു ലക്ഷമാക്കി ഉയര്‍ത്തണമെന്നും ഐഎഎ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.

സംസ്‌ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയും കോഴിക്കോട് പോലുള്ള ജില്ലകളിൽ കോവിഡ് ബെഡുകൾ നിറയുകയും ചെയ്‌ത സാഹചര്യത്തിലാണ് ഐഎംഎ നിലപാട് വ്യക്‌തമാക്കിയത്.

Read Also: കോവിഡ് പ്രതിസന്ധി; മഹാരാഷ്‌ട്രയില്‍ പത്താം ക്ളാസ്, പ്ളസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE