കോവിഡ് പ്രതിസന്ധി; മഹാരാഷ്‌ട്രയില്‍ പത്താം ക്ളാസ്, പ്ളസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു

By News Desk, Malabar News
Exams-coviD_Malabar News
Representational image
Ajwa Travels

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്‌ചാത്തലത്തിൽ മഹാരാഷ്‌ട്രയിൽ പത്താം ക്ളാസ്, പ്ളസ് ടു പരീക്ഷകൾ മാറ്റിവെച്ചു. പ്ളസ് ടു പരീക്ഷ മെയ് അവസാനവാരത്തിലേക്കും പത്താം ക്ളാസ് പരീക്ഷ ജൂണിലേക്കും മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി വർഷ ഗായ്‌കവാദ് അറിയിച്ചു.

കോവിഡ് സാഹചര്യം വിലയിരുത്തിയതിന് ശേഷം കൃത്യമായ തീയതികൾ പിന്നീട് പ്രഖ്യാപിക്കും. ‘നിലവിലെ സാഹചര്യങ്ങൾ പരീക്ഷ നടത്തുന്നതിന് അനുയോജ്യമല്ല. നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങൾക്ക് പ്രധാനം’. ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോ സന്ദേശത്തിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിവിധ രാഷ്‌ട്രീയ പാർട്ടികളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, ടെക് കമ്പനി മേധാവികൾ എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷമാണ് പരീക്ഷ മാറ്റി വെക്കുന്നതിനുളള തീരുമാനത്തിലേക്ക് സർക്കാർ നീങ്ങിയത്.

സിബിഎസ്ഇ, ഐസിഎസ്ഇ, കേംബ്രിഡ്‌ജ്‌ ബോർഡ് എന്നിവർക്ക് കത്തെഴുതുമെന്നും പരീക്ഷകൾ മാറ്റിവെക്കാൻ അവരോടും ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്‌തമാക്കി.

Also Read: ബന്ധു നിയമന വിവാദം; വിധി പരിശോധിച്ച ശേഷം പ്രതികരണമെന്ന് ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE