ബന്ധു നിയമന വിവാദം; വിധി പരിശോധിച്ച ശേഷം പ്രതികരണമെന്ന് ഗവർണർ

By Syndicated , Malabar News
Arif-Muhammad-Khan
Ajwa Travels

തിരുവന്തപുരം: ബന്ധു നിയമന വിവാദത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോകായുക്‌ത വിധി പരിശോധിച്ച ശേഷം വിഷയത്തിൽ പ്രതികരണം അറിയിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

‘രേഖകള്‍ ഞാന്‍ കണ്ടിട്ടില്ല. ആദ്യം അതു പരിശോധിക്കട്ടെ, അതിനുശേഷം മാത്രമേ എനിക്ക് ഇക്കാര്യത്തില്‍ പ്രതികരിക്കാനാവൂ.’ എന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല.

അതേസമയം, ബന്ധു നിയമനത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ലോകായുക്‌ത ഉത്തരവിനെതിരെ മന്ത്രി കെടി ജലീൽ ഹൈക്കോടതിയെ സമീപിച്ചു. കാര്യങ്ങൾ കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്‌തയുടെ കണ്ടെത്തലെന്നാണ് മന്ത്രിയുടെ വാദം. ഹരജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് നാളെ പരിഗണിക്കുമെന്നാണ് വിവരം.

Read also: തിരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കണം; എ വിജയരാഘവന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE