ട്രെയിനുകളിലെ ഭക്ഷണ വിതരണം പുനരാരംഭിക്കാന്‍ തീരുമാനം

By Web Desk, Malabar News
train food
Ajwa Travels

ന്യൂഡെല്‍ഹി: കോവിഡ് കാരണം നിര്‍ത്തിവെച്ചിരുന്ന ട്രെയിനുകളിലെ ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ റെയില്‍വേയുടെ തീരുമാനം. ട്രെയിനുകളില്‍ ഭക്ഷണ വിതരണം പുന:സ്‌ഥാപിക്കാന്‍ തീരുമാനിച്ചതായി അറിയിച്ച് റെയില്‍വേ ഐആര്‍സിടിസിക്ക് കത്തയച്ചിട്ടുണ്ട്.

മെയില്‍, എക്‌സ്‌പ്രസ്‌ ട്രെയിനുകള്‍ക്ക് സ്‌പെഷല്‍ ടാഗുകള്‍ ഒഴിവാക്കാനും കോവിഡിന് മുന്‍പത്തെ ടിക്കറ്റ് നിരക്കുകള്‍ പുന:സ്‌ഥാപിക്കാനും തീരുമാനമെടുത്ത് ദിവസങ്ങള്‍ക്കകമാണ് റെയില്‍വേ പുതിയ തീരുമാനവും പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്താകമാനം കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം പൂര്‍വസ്‌ഥിതിയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ടിക്കറ്റ് നിരക്കുകള്‍ കുറയ്‌ക്കണമെന്ന ആവശ്യം ശക്‌തമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്‌ച സ്‌പെഷല്‍ ടാഗുകള്‍ പിന്‍വലിക്കാനും പഴയ നിരക്ക് പുന:സ്‌ഥാപിക്കാനും റെയില്‍വേ തീരുമാനിക്കുകയായിരുന്നു.

Also Read: സന്തോഷ് ട്രോഫി; ജവഹർലാൽ നെഹ്റു സ്‌റ്റേഡിയം സൗജന്യമായി നല്‍കുമെന്ന് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE