സൈനികര്‍ക്ക് നേരെയും അപമാനം; വിജയ് പി നായരുടെ അക്കൗണ്ട് യൂ ട്യൂബ് നീക്കം ചെയ്‌തു

By News Desk, Malabar News
you tube removed vijay p nayars accound
Vijay P Nayar
Ajwa Travels

തിരുവനന്തപുരം: സ്‌ത്രീകള്‍ക്കെതിരെ യൂ ട്യൂബ് വീഡിയോയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി. യൂ ട്യൂബ് വീഡിയോയിലൂടെ സൈനികരെയും അപമാനിച്ചു എന്നാണ് പരാതി. തിരുവനന്തപുരത്തുള്ള സൈനിക സംഘടനയാണ് പരാതിയുമായി രംഗത്തെത്തിയത്. സൈനികരെ അപമാനിച്ചു എന്ന് പറയപ്പെടുന്ന വീഡിയോ സംഘടന മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറി.

Related News: വിജയ് പി നായരുടെ അശ്ലീല പരാമര്‍ശമുള്ള വീഡിയോ നീക്കം ചെയ്‌ത് യൂട്യൂബ്

അതിര്‍ത്തിയില്‍ കഴിയുന്നതിനാല്‍ സ്‌ത്രീ സാമീപ്യം ഇല്ലാത്തവരാണ് സൈനികരെന്ന് വീഡിയോയിലൂടെ വിജയ് പി നായര്‍ പറയുന്നു. അതിനാല്‍, പല തരത്തിലുള്ള വൈകൃതങ്ങള്‍ക്ക് സൈനികര്‍ അടിമകളാണെന്നും അയാള്‍ ആരോപിച്ചു.

തുടര്‍ന്ന്, വിജയ് പി നായരുടെ അക്കൗണ്ട് യൂ ട്യൂബ് നീക്കം ചെയ്‌തു. സ്‌ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വീഡിയോ പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ തന്നെ നീക്കം ചെയ്‌തിരുന്നു. ഐടി ആക്‌ട് 67, 67(A) എന്നീ ജാമ്യമില്ലാ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE