തിരുവനന്തപുരം: സ്‍ത്രീകള്‍ക്കെതിരെ പരാമര്‍ശം നടത്തിയ വിജയ് പി. നായരുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്‌തു. അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ ഇയാളുടെ ചാനലിലെ വീഡിയോ നീക്കം ചെയ്യാന്‍ പൊലീസ് ആവശ്യപ്പെടാനിരിക്കെയാണ് യൂട്യൂബിന്റെ നടപടി.
ആക്റ്റിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്‍മി അറയ്‌ക്കല്‍ നല്‍കിയ പരാതിയില്‍ പൊലീസ് വിജയ് പി. നായരെ ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കല്ലിയൂരിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വിജയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
Related News: അശ്ലീല പരാമര്‍ശം: വിജയ് പി നായരെ കസ്റ്റഡിയിലെടുത്തു
വിജയ് പി. നായര്‍ക്കെതിരെ ഭാഗ്യലക്ഷ്‍മിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം വാര്‍ത്തയായിരുന്നു. യൂട്യൂബ് ചാനലില്‍ സ്‍ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ഇയാള്‍ക്കെതിരായ പ്രതിഷേധത്തില്‍ ആക്റ്റിവിസ്റ്റായ ദിയ സന, ശ്രീലക്ഷ്‍മി അറയ്‌ക്കല്‍ എന്നിവരും പങ്കെടുത്തു. ഇതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ ലൈവായി നല്‍കുകയും ചെയ്‌തിരുന്നു.
Read Also: ബാബരി കേസ്; പ്രതികൾ ഹാജരാകുന്ന കാര്യത്തിൽ അനിശ്ചിതത്വം