തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെ സ്‍ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലായിരുന്ന ഇയാളെ തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. സ്‍ത്രീകള്‍ക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തിയതിന് ഇയാള്‍ക്കെതിരെ തമ്പാനൂര്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്‌മിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്.
ഇയാളുടെ ഡോക്റ്ററേറ്റ് വ്യാജമാണെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. യുജിസിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുള്ള സര്‍വകലാശാലയില്‍ നിന്നാണ് ഇയാള്‍ ഡോക്റ്ററേറ്റ് നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന പേരുപയോഗിക്കുന്നതിന് ഇയാള്‍ക്കെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സംഘടനയും രംഗത്ത് എത്തിയിട്ടുണ്ട്.
Related news: വിജയ് പി നായര്‍ക്കെതിരെ കേസെടുത്തു, കര്‍ശന നടപടി ഉണ്ടാകും; മന്ത്രി കെ കെ ശൈലജ