കൈയ്യേറ്റ കേസില്‍ വിജയ് പി. നായര്‍ക്ക് ജാമ്യം

By Staff Reporter, Malabar News
kerala image_malabar news
Vijay P Nair
Ajwa Travels

കൊച്ചി: ഡബ്ബിംഗ് ആര്‍ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിയുടെ പരാതിയിലെ കൈയ്യേറ്റ കേസില്‍ യൂട്യൂബര്‍ വിജയ് പി. നായര്‍ക്ക് ജാമ്യം. തമ്പാനൂര്‍ പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം അശ്ലീല വീഡിയോ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ വിജയ് പി. നായര്‍ക്ക് ജയിലില്‍ തുടരേണ്ടിവരും.

വിജയ് പി. നായരെ കൈയ്യേറ്റം ചെയ്‌ത കേസില്‍ ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി അറക്കല്‍ എന്നിവരുടെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ഇന്നലെ എതിര്‍ത്തു. ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും സമൂഹത്തില്‍ എത്തുകയെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചത്. ജാമ്യാപേക്ഷയില്‍ തീരുമാനം നാളെ ഉണ്ടാകും.

Read Also: ടോവിനോ തോമസിന്റെ ആരോഗ്യനില തൃപ്‌തികരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE