നിയമം കയ്യിലെടുത്ത കേസ്; സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

By Syndicated , Malabar News
Malabarnews_bhagyalakshmi in high court
Ajwa Travels

കൊച്ചി: സ്‍ത്രീവിരുദ്ധ ചിത്രീകരണങ്ങള്‍ യൂട്യൂബില്‍ പ്രചരിപ്പിച്ച അശ്ളീല യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്‌ത കേസില്‍ ഡബ്ബിങ് ആര്‍ടിസ്ററ് ഭാഗ്യ ലക്ഷ്‌മിയും സംഘവും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ നിലപാട് തേടി. ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി അറക്കല്‍ എന്നിവരുടെ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്

കേസില്‍ സര്‍ക്കാറിന്റെ നിലപാട് വ്യക്‌തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷന്‍ പ്രതികള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിച്ചത്. ജാമ്യം അംഗീകരിച്ചാല്‍ നിയമം കയ്യിലെടുക്കാനുള്ള തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷന്‍ വാദത്തെ തുടര്‍ന്നാണ് സെഷന്‍സ് കോടതി അപേക്ഷ തള്ളിയത്. ഇതേ കാരണം ചൂണ്ടിക്കാട്ടി സംസ്‌ഥാന സര്‍ക്കാരും ജാമ്യാപേക്ഷ എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയിലും സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും

യൂട്യൂബിലൂടെ സ്‍ത്രീകളെ മോശമായി ചിത്രീകരിക്കുന്ന വിഡീയോ പ്രചാരണം നടത്തിയെന്ന കേസില്‍ വിജയ് പി നായര്‍ക്ക് ജാമ്യം ലഭിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ ബോണ്ടിലും ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതിലുമാണ് ജാമ്യം.

Read also: അതിക്രമം അംഗീകരിക്കാനാകില്ല, സജനയെ ഉപദ്രവിച്ചവര്‍ക്ക് എതിരെ നടപടി; ശൈലജ ടീച്ചര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE