ലൈഫ് മിഷനിലെ വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകും

By Trainee Reporter, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 4 ലക്ഷം രൂപ വരെ ഇൻഷുറൻസ് തുകയായി ലഭിക്കും.

സംസ്‌ഥാന ഇൻഷുറൻസ് വകുപ്പ് പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് ഇത് നടപ്പിലാക്കുന്നത്. ആദ്യ മൂന്ന് വർഷത്തേക്കുള്ള പ്രീമിയം സർക്കാർ അടക്കും. 2,50,547 വീടുകൾക്ക് 8,74,00,000 രൂപയാണ് മൂന്ന് വർഷത്തേക്ക് പ്രീമിയമായി വരുന്നത്. മൂന്ന് വർഷത്തിന് ശേഷം ഗുണഭോക്‌താവിന് നേരിട്ട് ഇൻഷുറൻസ് പുതുക്കാം.

ലൈഫ് മിഷനിൽ മൂന്നാം ഘട്ടത്തിലെയും അഡീഷണൽ ലിസ്‌റ്റിലെയും ഗുണഭോക്‌താക്കൾക്ക് വീട് നിർമിക്കുന്നതിന് ഹഡ്‌കോയിൽ നിന്ന് വായ്‌പ എടുക്കുന്നതിന് അനുമതി നൽകാനും സർക്കാർ തീരുമാനിച്ചു.

Read also: 3,051 തസ്‌തികകൾ സൃഷ്‌ടിക്കാൻ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE