3,051 തസ്‌തികകൾ സൃഷ്‌ടിക്കാൻ തീരുമാനം

By Trainee Reporter, Malabar News
pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് 3,051 തസ്‌തികകൾ സൃഷ്‌ടിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുതിയ 3,000 തസ്‌തികകൾ സൃഷ്‌ടിച്ചു. താൽക്കാലിക തസ്‌തികകൾ കൂടി ഉൾപ്പെടുത്തിയാൽ ഇത് അരലക്ഷത്തോളം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പിൽ 2,027 തസ്‌തികകൾ സൃഷ്‌ടിക്കാൻ തീരുമാനിച്ചു. ഇതിൽ 1,200 തസ്‌തികകൾ ആരോഗ്യ വകുപ്പ് ഡയറക്‌ടറുടെ കീഴിലാണ്. 527 എണ്ണം മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്‌ടറുടെ കീഴിലും 300 തസ്‌തികകൾ ആയുഷ് വകുപ്പിന് കീഴിലുമാണ്. മലബാർ കാൻസർ സെന്ററിന്റെ പ്രവർത്തനത്തിന് 33 തസ്‌തികകൾ അനുവദിച്ചിട്ടുണ്ട്. 35 എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്‌കൂളുകൾക്ക് വേണ്ടി 151 പുതിയ തസ്‌തികകൾ സൃഷ്‌ടിക്കും. ഇതിന് പുറമെ 24 എച്ച്എസ്‌എസ്‌ടി ജൂനിയർ തസ്‌തികകൾ അപ്ഗ്രേഡ് ചെയ്യും.

250 തടവുകാരുള്ള ജയിലുകളിൽ കൗൺസിലർ തസ്‌തികകൾ സൃഷ്‌ടിക്കും. മികച്ച കായിക താരങ്ങൾക്ക് 249 ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിക്കും. കോടതികളിൽ മലയാളം പരിഭാഷകരുടെ തസ്‌തിക സൃഷ്‌ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read also: സ്‌ഥിരപ്പെടുത്തൽ നിർത്തിയത് ഭയന്നിട്ടല്ല; മന്ത്രി എംഎം മണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE