ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതി; 6 മാസം കൂടി നീട്ടാൻ തീരുമാനം

By News Desk, Malabar News
Health workers insurance
Ajwa Travels

ന്യൂഡെൽഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനം. ഉന്നതാധികാര സമിതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം.

പദ്ധതിയുടെ ആനുകൂല്യം അര്‍ഹരായവര്‍ക്ക് ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നല്‍കി. കോവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുടെ കാലാവധി അവസാനിച്ചതായി കോവിഡിന്റെ രണ്ടാം വ്യാപനത്തിനിടെ ആരോഗ്യ സെക്രട്ടറി അറിയിച്ചത് വിവാദങ്ങൾക്ക് കാരണമായിരുന്നു. കൂടാതെ, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന അനുസരിച്ചുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വിതരണം ഉറപ്പ് വരുത്താന്‍ സംസ്‌ഥാനങ്ങളുമായുള്ള സഹകരണം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നല്‍കി.

Also Read: കോവിഡ് വ്യാപനം; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎസിൽ വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE