അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി; ഫെബ്രുവരി 28 വരെ

By Team Member, Malabar News
International Flights Banned In India Till February 28
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് അന്താരാഷ്‌ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഫെബ്രുവരി 28ആം തീയതി വരെ നീട്ടി. കോവിഡ് വ്യാപനം ഉയരുന്ന പശ്‌ചാത്തലത്തിലാണ്‌ വിലക്ക് നീട്ടാൻ ഡിജിസിഐ തീരുമാനിച്ചത്‌. അതേസമയം രാജ്യത്തെ മിക്ക സംസ്‌ഥാനങ്ങളിലും രോഗവ്യാപനം ഉയരുന്നതിനാൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്.

ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ കോവിഡിന്റെ അതിതീവ്ര വ്യാപനം നടക്കുന്നതായാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്‌. കഴിഞ്ഞ ദിവസങ്ങളിൽ കർണാടക, തമിഴ്‌നാട് എന്നീ സംസ്‌ഥാനങ്ങളിൽ റിപ്പോർട് ചെയ്‌ത കോവിഡ് കണക്കുകൾ വളരെ ഉയർന്നതാണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 15.13 ശതമാനമാണ് നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 18 ലക്ഷത്തിലധികമായും ഉയർന്നു.

Read also: കെ റെയിൽ; അങ്കമാലിയിൽ സ്‌ഥല പരിശോധനക്ക് എത്തിയ ഉദ്യോഗസ്‌ഥരെ നാട്ടുകാർ തടഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE